KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലിയിൽ യുദ്ധസ്മാരകം നിർമിക്കും

എരുമേലി: 1971-ലെ ഇന്തോ-പാക് യുദ്ധത്തിൽ പങ്കെടുത്ത് വീരമൃത്യു വരിച്ച എരുമേലി ജാനേ സേട്ടിന്റെയും മറ്റ് ധീരയോദ്ധാക്കളുടെയും സ്മരണയ്ക്കായി യുദ്ധസ്മാരകം നിർമിക്കും. നാഷണൽ എക്‌സ് സർവീസ്‌മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി യൂണിറ്റ് ഇതിന് നേതൃത്വം നൽകും. ദക്ഷിണമേഖലാ സെക്രട്ടറിയും എരുമേലി യൂണിറ്റു പ്രസിഡന്റുമായ ബെന്നി കാരയ്ക്കാട്ടിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. അനുയോജ്യമായ പഞ്ചായത്തുവക സ്ഥലം കണ്ടെത്തി നൽകുവാൻ പഞ്ചായത്ത് കമ്മിറ്റിയോട് ആവശ്യപ്പെടുവാൻ തീരുമാനിച്ചു. സെക്രട്ടറി രമേശ്കുമാർ, രക്ഷാധികാരി പീരുക്കുട്ടി വെട്ടിയാനിക്കൽ, വൈസ് പ്രസിഡന്റ് മധുസൂദനൻ, സി.എസ്.മാത്യു തുടങ്ങിയവർ സംസാരിച്ചു.

error: Content is protected !!