KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മുക്കാലി പാലം അറ്റകുറ്റപ്പണിക്ക്‌ നാലുലക്ഷം രൂപ അനുവദിച്ചു

കാഞ്ഞിരപ്പള്ളി: പാറത്തോട്-ഇടക്കുന്നം റോഡിലെ അപകടാവസ്ഥയിലായ മുക്കാലി പാലം അറ്റകുറ്റപ്പണികൾ നടത്തി പുനരുദ്ധരിക്കുന്നതിന് നാലുലക്ഷം രൂപ അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. അറിയിച്ചു. ബസ് അടക്കമുള്ള വലിയ വാഹനങ്ങൾ കടന്നുപോകുന്ന ഇടുങ്ങിയ പാലത്തിലെ കരിങ്കൽ കെട്ടുകൾ ഇളകിയ നിലയിലാണ്.

സംരക്ഷണഭിത്തി തകർന്ന് ഇളകിയ മാറിയ നിലയിലുമായിരുന്നു. വർഷങ്ങൾ പഴക്കമുള്ള പാലം പൊളിച്ച് പുതിയ പാലം നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വലുപ്പംകൂട്ടി പുതിയ പാലം നിർമിക്കേണ്ടതിന്റെ ആവശ്യകത ഉന്നയിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന് നിവേദനം നൽകിയതായി എം.എൽ.എ. അറിയിച്ചു.

error: Content is protected !!