മറ്റന്നൂർക്കര ഇരുട്ടിൽ
കനകപ്പലം: എരുമേലി-റാന്നി സംസ്ഥാനപാതയിൽ അപകടസധ്യത ഏറെയുള്ള ജങ്ഷനാണ് മറ്റന്നൂർക്കര. ഇടതടവില്ലാതെ വാഹനങ്ങൾ കടന്നുപോകുന്ന ജങ്ഷനിൽ രാത്രിയിൽ വെളിച്ചമില്ല. ജങ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് നാളുകളായി പ്രവർത്തന രഹിതം. ഇരുളിനെ മറയാക്കി സാമൂഹികവിരുദ്ധരുടെ ശല്യവും. ജനപ്രതിനിധികളെ വിവരം അറിയിച്ചിട്ടും ഫലമില്ലെന്ന് നാട്ടുകാർ. സന്ധ്യകഴിഞ്ഞാൽ പ്രദേശവാസികൾക്ക് വീടിന് വെളിയിലിറങ്ങാൻ പേടിയാണ്. റോഡ് വികസിച്ചെങ്കിലും സുരക്ഷാ സംവിധാനമില്ലാതെ നിരവധി അപകടങ്ങളുണ്ടായ പ്രദേശമാണ് മറ്റന്നൂർക്കര ജങ്ഷൻ. മറുവശം കാണാനാവാത്ത വളവും. വഴിവിളക്ക് പ്രകാശിപ്പിക്കണമെന്നും, ഇരുളിന്റെ മറവിൽ തമ്പടിക്കുന്ന പ്രശ്‌നക്കാരെ കണ്ടെത്താൻ പോലീസ് പെട്രോളിങ് ശക്തമാക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.
