എലിക്കുളം കാപ്പുകയത്ത് ഈ വർഷവും നെൽക്കൃഷി ഉഷാറാകും ; വിത്തുവിതരണം നടന്നു; ആവേശത്തോടെ കർഷകർ..

കാഞ്ഞിരപ്പള്ളി : റബ്ബറിന്റെ നാട്ടിൽ നെൽകൃഷിയെ നെഞ്ചോടു ചേർക്കുന്ന കാപ്പുകയത്ത് ഈ വർഷവും നെൽകൃഷി പൊലിക്കും എന്നുറപ്പായി. വിത്തുവിതരണ ചടങ്ങിൽ കർഷകർ ഏറെ ആവേശത്തോടെയാണ് പങ്കെടുത്തത്.
കാഞ്ഞിരപ്പള്ളി താലൂക്കിൽ പെടുന്ന എലിക്കുളം ഗ്രാമപഞ്ചായത്തിലെ കാപ്പുകയത്ത് കഴിഞ്ഞ മൂന്നു വർഷം കൊണ്ട് മൂന്നേക്കറിൽ നിന്നും
മുപ്പത്തഞ്ചേക്കറിലേയ്ക്കാണ് നെൽകൃഷി മുന്നേറിയത്. കർഷക കൂട്ടായ്മകളുടെയും കൃഷി വകുപ്പിന്റെയും ത്രിതല പഞ്ചായത്തുകളുടെയും
ഒത്തൊരുമയുടെയും ഫലമാണിത്. എലിക്കുളം റൈസ് എന്ന പേരിൽ സ്വന്തം വിഷരഹിത അരി വിപണിയിലെത്തിച്ചു വിജയം കൊണ്ടു.
ഈ വർഷത്തെ മുണ്ടകൻ കൃഷിക്കുള്ള നെൽവിത്ത് വിതരണം പഞ്ചായത്ത് പ്രസിഡന്റ് എസ് ഷാജി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് സിൽവി വിത്സൻ അദ്ധ്യക്ഷയായി.
കൃഷി ആഫീസർ നിസ ലത്തീഫ് പദ്ധതി വിശദീകരണം നടത്തി.
ഗ്രാമപഞ്ചായത്തംഗങ്ങളായ ദീപാ ശ്രീജേഷ് ആശാ റോയി അസി കൃഷി ആഫീസർ അനൂപ് കെ.കരുണാകരൻ
എലിക്കുളം അർബൻ ബാങ്ക് ഭരണ സമിതിയംഗം കെ.സി. സോണി പാടശേഖര സമിതി സെക്രട്ടറി ജസ്റ്റിൻ ജോർജ് മണ്ഡപത്തിൽ,
ടി.എൻ. കുട്ടപ്പൻ താന്നിക്കൽ ജോർജ് മണ്ഡപത്തിൽ ഔസേപ്പച്ചൻ ഞാറയ്ക്കൽ ജെയ്മോൻ തെക്കേക്കൂറ്റ്,
ജോസ് ടോം ഇടശ്ശേരിപവ്വത്ത് മെൽവിൻ പവ്വത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
