KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മിറ്റി നടത്തുന്ന റിലേ സത്യാഗ്രഹ സമരം ആരംഭിച്ചു; സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.ജെ. തോമസ് ഉദ്ഘാടനം ചെയ്തു.

കാഞ്ഞിരപ്പള്ളി: ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മിറ്റി ബി.എസ്.എൻ.എൽ . ഓഫീസിന് മുൻപിൽ റിലേ സത്യാഗ്രഹം ആരംഭിച്ചു. അന്യായമായ ഇന്ധന വില വർദ്ധനവ്, തൊഴിലില്ലായ്മ, വാക്‌സിൻ നിഷേധം എന്നിവയിൽ പ്രതിഷേധിച്ചാണ് സമരം.
സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.ജെ. തോമസ് ഉദ്ഘാടനം ചെയ്തു.

ജനാധിപത്യ വിരുദ്ധ നയങ്ങൾ തിരുത്താൻ ബി.ജെ.പി. സർക്കാർ തയ്യാറാകണമെന്ന് കെ.ജെ. തോമസ് പറഞ്ഞു. ഡി.വൈ.എഫ്.ഐ. ബ്ലോക്ക് പ്രസിഡന്റ് ബി.ആർ . അൻഷാദ് അധ്യക്ഷത വഹിച്ചു. സി.പി.എം. ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.എൻ. പ്രഭാകരൻ , വി.പി. ഇസ്മായിൽ , സി.പി.എം. ഏരിയ കമ്മിറ്റിയംഗം വി. സജിൻ, ലോക്കൽ സെക്രട്ടറി ടി.കെ. ജയൻ, ഡി.വൈ.എഫ്.ഐ. ഭാരവാഹികളായ അജാസ് റഷീദ്, എം.എ. റിബിൻഷാ, മാർട്ടിൻ തോമസ് തുടങ്ങിയവർ പങ്കെടുത്തു. 10 വരെയാണ് സത്യാഗ്രഹം നടത്തുക. ഒൻപതിന് മേഖലകമ്മിറ്റികളിൽ യുവജന റാലി നടത്തും.

error: Content is protected !!