കാഞ്ഞിരപ്പള്ളി പഴയപള്ളി തിരുനാൾ സമാപനം ബുധനാഴ്ച

കാഞ്ഞിരപ്പള്ളി : മേജർ ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർഥാടനകേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയപള്ളിയിലെ എട്ടു നോമ്പ് തിരുനാളിന് ബുധനാഴ്ച സമാപനം കുറിക്കും . തിരുനാൾ ദിനങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അനേകം വിശ്വാസികൾ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുന്നാളിന് ഒരുക്കമായി നോമ്പാചരിച്ച് പ്രാർഥിക്കാനായി ആറു ദിവസങ്ങളിലായി അനേകർ എത്തിയിരുന്നു.

ചൊവ്വാഴ്ച രാവിലെ 5.15 നും , 6.30നും . ഒമ്പതിനും, 12 മണിക്കും കുർബാന ഉണ്ടായിരിക്കും .വൈകുന്നേരം 4. 30ന് കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ വിശുദ്ധ കുർബാന അർപ്പിക്കും. വൈകിട്ട് ആറിന് ദിവ്യകാരുണ്യപ്രദക്ഷിണം. രാത്രി ഏഴിന് ഫാദർ മാത്യു വയലമണ്ണിൽ സി. എസ്. ടി മരിയൻ പ്രഭാഷണം നടത്തും .

തിരുനാൾ സമാപനദിവസമായ ബുധനാഴ്ച രാവിലെ 5 15-നും 6.30നും ഒമ്പതിനും . 12 മണിക്കും വിശുദ്ധ കുർബാന ഉണ്ടായിരിക്കും . വൈകിട്ട് 4 30ന് ബിഷപ്പ് മാർ മാത്യു അറയ്ക്കൽ കുർബാനയർപ്പിക്കും. വൈകിട്ട് ആറിന് പ്രദക്ഷിണം, കൊടിയിറക്ക് . രാത്രി 7ന് ബിഷപ് മാർ ജോസ് പുളിക്കൽ മരിയൻ പ്രഭാഷണം നടത്തും.

error: Content is protected !!