കാഞ്ഞിരപ്പള്ളി ചേനപ്പാടി ഹിന്ദുസ്ഥാൻ ഫാർമസി കോളേജിൽ B pharm,D pharm കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു.
കാഞ്ഞിരപ്പള്ളി : വിജയകരമായി നാലാം വർഷത്തിലേക്കു കടന്ന കാഞ്ഞിരപ്പള്ളി ചേനപ്പാടിയിലുള്ള ഹിന്ദുസ്ഥാൻ കോളേജ് ഓഫ് ഫാർമസി, ദൂരെ സഥലങ്ങളിൽ പോയി ഫാർമസി കോഴ്സ് പഠിച്ചിരുന്ന നിരവധി വിദ്യാർത്ഥികൾക്ക് ആശ്വാസമാവുകയാണ്. കോവിഡ് ലോക്ക് ഡൗൺ കാലത്ത് സമീപ പ്രദേശത്തുതന്നെ ഫാർമസി കോഴ്‌സുകൾ ഏറ്റവും മികച്ചരീതിയിൽ പഠിക്കുവാൻ സർക്കാർ അംഗീകൃത കോളേജ് ഉണ്ടെന്നുള്ളത് നിരവധിപേർക്ക് അനുഗ്രഹമാവുകയാണ്. ഫാർമസി കോഴ്‌സുകൾ മാത്രം പഠിപ്പിക്കാൻ സ്ഥാപിച്ചതാണ് സർക്കാർ അംഗീകൃത കോളേജായ ഹിന്ദുസ്ഥാൻ കോളേജ് ഓഫ് ഫാർമസി എന്നുള്ളത് ഏറെ ശ്രദ്ധേയമാണ്.
കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി, കാഞ്ഞിരപ്പള്ളി, മണിമല പഞ്ചായത്തുകളുടെ അതിർത്തിയിൽ ചെറുവള്ളി എസ്റ്റേറ്റ് റോഡിനടുത്ത് ചേനപ്പാടി റോഡരികിലാണ് അതിവിശാലമായ ക്യാമ്പസുമായി ഹിന്ദുസ്ഥാൻ കോളേജ് ഓഫ് ഫാർമസി സ്ഥിതി ചെയ്യുന്നത്.
ഏറ്റവും ഉന്നതമായ രീതിയിൽ ഫാർമസി കോഴ്സുകൾ പഠിക്കുവാൻ, സർക്കാർ അംഗീകാരമുള്ള ഒരു കോളേജ്, അതും യൂണിവേഴ്‌സിറ്റി നിലവാരത്തിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുള്ള നാട്ടിലെ ഒട്ടേറെ വിദ്യാർത്ഥികളുടെ സ്വപ്നസാക്ഷാത്കാരമാണ് കാഞ്ഞിരപ്പള്ളിയിൽ സ്ഥാപിതമായ ഹിന്ദുസ്ഥാൻ കോളേജ് ഓഫ് ഫാർമസി. നിരവധി പ്രൊഫഷണൽ കോഴ്‌സുകളുമായി നമ്മുടെ പ്രദേശങ്ങളിൽ വിവിധ കോളേജുകൾ ഉണ്ടെങ്കിലും ഫാർമസി രംഗത്ത് മാത്രമില്ല എന്നതിനാൽ ഈ കോളേജ് നിരവധിപേർക്ക് തുടർ വിദ്യാഭ്യാസത്തിന് സാധ്യതയൊരുക്കി കഴിഞ്ഞു.
ഫാർമസി പഠനത്തിന് ശേഷം ലഭിക്കുന്ന സർട്ടിഫിക്കറ്റ് സർക്കാർ അംഗീകാരമുള്ളതല്ലെങ്കിൽ ജോലി സാധ്യത സ്വകാര്യ മേഖലയിൽ മാത്രമായി മാറും. പലരും ഫാർമസി കോഴ്‌സുകൾ പഠിച്ചിട്ട് പി എസ് സി ഉൾപ്പെടെ പരീക്ഷകളിൽ പങ്കെടുക്കാൻ കഴിയാതെ പോകുന്നത് സർക്കാർ അംഗീകാരമുള്ള സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാലാണ്. എന്നാൽ സർക്കാർ അംഗീകാരം ഉള്ള ഹിന്ദുസ്ഥാൻ കോളേജ് ഓഫ് ഫാർമസി കോളേജിൽ സർക്കാർ നിശ്ചയിച്ച നിരക്കിലാണ് ഫീസ്. ഒപ്പം എല്ലാ പഠന സൗകര്യങ്ങളും ഒരുക്കിയിട്ടുമുണ്ട്.
ഇപ്പോൾ B pharm,D pharm കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുകയാണ്. അഡ്മിഷൻ നേടുന്നതിനും കൂടുതൽ അറിയുന്നതിനായി 9072422588,9072422566 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് കോളേജ് അധികൃതർ അറിയിച്ചു. കോളേജ് ക്യാമ്പസ് ഉൾപ്പെടെ സവിശേഷതകൾ താഴെ വീഡിയോയിലുണ്ട്.