പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ പുതിയ 90 കുഴൽക്കിണറുകൾ അനുവദിച്ചു : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽ എ.

പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി 90 കുഴൽ ക്കിണറുകൾ പുതുതായി നിർമ്മിക്കുന്നതിന് ഭരണാനുമതി ലഭിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ. അറിയിച്ചു. എരുമേലി – 19, ഈരാറ്റുപേട്ട – 10, കൂട്ടിക്കൽ – 6, കോരുത്തോട് – 9, തിടനാട് – 11, തീക്കോയി – 5, പാറത്തോട് – 11, പൂഞ്ഞാർ – 3, പൂഞ്ഞാർ തെക്കേക്കര – 11, മുണ്ടക്കയം – 5 എന്നീ പ്രകാരമാണ് കുഴൽകിണറുകൾ അനുവദിച്ചിട്ടുള്ളത്.

ജലലഭ്യത പരിശോധിക്കുന്നതിനായി സർവ്വേ നടപടികൾ സെപ്റ്റംബർ 30-)0 തീയതിക്കകം പൂർത്തീകരിക്കുന്നതും, ഫീസിബിലിറ്റി സർട്ടിഫിക്കറ്റ് ലഭിക്കുന്ന സ്ഥാനങ്ങളിൽ ഒക്ടോബർ മാസത്തിൽ കുഴൽക്കിണറുകൾ നിർമ്മിക്കുമെന്നും എംഎൽഎ അറിയിച്ചു. ഇതുകൂടാതെ നിലവിൽ തകരാറുകൾ ഉള്ള കുഴൽക്കിണറുകളും, മോട്ടോറുകളും അറ്റകുറ്റപ്പണികൾ നടത്തി ഉപയോഗക്ഷമമാക്കുന്നതിന് 32 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

error: Content is protected !!