KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വാഴക്കാല ചൂണ്ടശ്ശേരിൽ അഖിൽ പ്രസാദ് (ഉണ്ണി – 23) നിര്യാതനായി

എരുമേലി : വാഴക്കാല ചൂണ്ടശ്ശേരിൽ പരേതനായ പ്രസാദിന്റെ (അനി) മകൻ അഖിൽ പ്രസാദ് (ഉണ്ണി – 23) നിര്യാതനായി. സംസ്കാരം പിന്നീട്. അമ്മ മിനി. സഹോദരൻ : അമൽ
ചെറുപ്രായത്തിൽ തന്നെ ഹൃദയഘാതം മകനെയും കൊണ്ടുപോയി…എരുമേലി വാഴക്കാല ചൂണ്ടശ്ശേരിൽ പരേതനായ പ്രസാദിന്റെ (അനി) മകൻ അഖിൽ പ്രസാദ് (ഉണ്ണി – 23) ആണ് ഇന്ന് (സെപ്റ്റംബർ ആറ് , തിങ്കൾ ) രാവിലെ ഹൃദയാഘാതം മൂലം മരണപ്പെട്ടത്…

സുഹൃത്തിനൊപ്പം ടിപ്പർ ലോറിയിൽ സഞ്ചരിക്കുന്നതിനിടെ എരുമേലി എം ഇ എസ് കോളേജ് ഭാഗത്ത് എത്തിയപ്പോൾ കടുത്ത നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഉടനെ തന്നെ എരുമേലി സോണി ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് അടിയന്തിര ശുശ്രൂഷ നൽകിയെങ്കിലും ഫലമുണ്ടായില്ല. പെട്ടന്ന് വിതന്നെ വിദഗ്ദ്ധ ചികിത്സക്കായി കാഞ്ഞിരപ്പള്ളി മേരി ക്വീൻസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പിതാവ് പ്രസാദ് (അനി ) വർഷങ്ങൾക്ക് മുമ്പ് ഹൃദയഘാതത്തെ തുടർന്നാണ് മരിച്ചത്. അഖിലിന് ഒട്ടേറെ സൗഹൃദവലയമുണ്ടായിരുന്നു. പ്രിയപ്പെട്ട സുഹൃത്തിന്റെ പെട്ടന്നുള്ള വിയോഗം ഇവർക്കെല്ലാം വിശ്വസിക്കാനാവുന്നില്ല.

error: Content is protected !!