KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൊൻകുന്നം കവർച്ച കേസിലെ പ്രതികളിൽ ഒരാൾ കോവിഡ് പോസിറ്റീവ് ; തടവുകാരുടെ കോവിഡ് സെല്ലിൽ പ്രവേശിപ്പിച്ചു

പൊൻകുന്നം : വ്യാപാരിയുടെ കാർ തടഞ്ഞുനിർ ത്തി പണംകവർ ന്ന കേസിൽ പിടിയിലായ പ്രതികളിൽ ഒരാളായ വേമ്പനാട്ട് രാജേഷ്(23) കോവിഡ് പോസിറ്റീവായി. ഇയാളെ പാലാ ജനറൽ ആശുപത്രിയിലെ തടവുകാരുടെ കോവിഡ് സെല്ലിൽ പ്രവേശിപ്പിച്ചു.

മറ്റുള്ളവർ സബ് ജയിലിൽ റിമാൻഡിലാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൊൻകുന്നം കല്ലറയ്ക്കൽ സ്റ്റോഴ്‌സ് ഉടമയായ കെ.ജെ.ജോസഫിനെ ആക്രമിച്ച് 25,000 രൂപ നാലംഗ സംഘം കവർന്നത്.

സംഭവത്തിൽ തിങ്കളാഴ്ചയാണ് ചേനപ്പാടി തരകനാട്ടുകുന്ന് പറയരുവീട്ടിൽ അഭിജിത്ത് (25), തമ്പലക്കാട് കുളത്തുങ്കൽ മുണ്ടപ്ലാക്കൽ ആൽബിൻ (26), തൊണ്ടുവേലി കൊന്നയ്ക്കാപറമ്പിൽ ഹരികൃഷ്ണൻ (24), വേമ്പനാട്ട് രാജേഷ് (23) എന്നിവരെ അറസ്റ്റുചെയ്തത്.

error: Content is protected !!