KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ദുരിതബാധിതർക്ക് ആശ്വാസമായി മലനാട് ഡെവലപ്‌മെന്റ് സൊസൈറ്റി

കാഞ്ഞിരപ്പള്ളി: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ പ്രളയത്തിലും ഉരുൾപൊട്ടലിലും നാശനഷ്ടമുണ്ടായ പ്രദേശങ്ങൾ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിന്റെ നിർദേശപ്രകാരം രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ മലനാട് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ ഡയറക്ടർ ഫാ. തോമസ് മറ്റമുണ്ടയിലും അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ആൽബിൻ പുൽത്തകിടിയേലും സന്ദർശിച്ചു.

കൂട്ടിക്കല്‍, കൊക്കയാര്‍, പഴയകൊരട്ടി തുടങ്ങിയ സ്ഥലങ്ങളാണ് സന്ദര്‍ശിച്ചത്. അപകട ഭീഷണിയെത്തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ മലനാട് ഡെവലപ്‌മെന്റ് സൊസൈറ്റിയില്‍ നിന്ന് എത്തിച്ചു നല്‍കി. ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പം നിന്ന് അവര്‍ക്ക് വേണ്ട സഹായങ്ങള്‍ തുടര്‍ന്നും എത്തിച്ചു നല്‍കുമെന്ന് ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു.
വീടും സ്ഥലവും നഷ്ടപ്പെട്ടും അപകടഭീഷണിയെത്തുടര്‍ന്നും നിരവധി കുടുംബങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്.

error: Content is protected !!