KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കൂട്ടിക്കലിൽ ഉരുൾപൊട്ടലിൽ കാണാതായ എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെത്തി

കനത്ത മഴയിൽ ഉരുൾപൊട്ടലുണ്ടായ കൂട്ടിക്കലിൽ നിന്ന് കാണാതായ എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. ഉരുൾപൊട്ടലിൽ മരിച്ച പത്തുപേരുടെയും, ഒഴുക്കിൽ പെട്ട് മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങളാണ് ഇന്ന് കൂട്ടിക്കലിൽ നിന്ന് കണ്ടെടുത്തത്. കാവാലി ഒട്ടലാങ്കൽ മാർട്ടിൻ, മക്കളായ സ്‌നേഹ, സാന്ദ്ര, പ്ലാപ്പള്ളിയിൽ മുണ്ടകശേരി റോഷ്‌നി, സരസമ്മ മോഹനൻ , സോണിയ, മകൻ അലൻ എന്നിവരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ഒഴുക്കിൽ പെട്ടാണ് ഓലിക്കൽ ഷാലറ്റ്, കുവപ്പള്ളിയിൽ രാജമ്മ എന്നിവര്‍ മരിച്ചത്. മാർട്ടിന്റെ ഭാര്യ, അമ്മ, മകൾ എന്നിവരുടെ മൃതദേഹങ്ങൾ ഇന്നലെ കണ്ടെത്തിയിരുന്നു.

ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ​യും സേ​ന​യു​ടെ​യും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന തെ​ര​ച്ചി​ലി​ൽ എ​ട്ടു പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ഇ​ന്ന് ക​ണ്ടെ​ത്തി​യ​ത്. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് നാ​ല് ല​ക്ഷം രൂ​പ ന​ൽ​കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മൃതദേഹങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ കൂ​ട്ടി​ക്ക​ലി​ലെ തെ​ര​ച്ചി​ൽ പൂ​ർ​ണ​മാ​യും അ​വ​സാ​നി​പ്പി​ച്ചു.

error: Content is protected !!