KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ജിയോമോന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി…

കാഞ്ഞിരപ്പള്ളി : ലണ്ടനിൽ വച്ച് നിര്യാതനായ യുവ ബിസിനസുകാരൻ കാഞ്ഞിരപ്പള്ളി പന്തിരുവേലിൽ ജിയോമോൻ ജോസഫിന്റെ (46) അന്ത്യയാത്രയുടെ ദൃശ്യങ്ങൾ… ഒപ്പം അദ്ദേഹത്തെകുറിച്ച് അനുസ്മരണവും.. കാഞ്ഞിരപ്പള്ളി രൂപത മുൻ ബിഷപ്പ് മാർ മാത്യു അറക്കലിന്റെ കാർമ്മികത്വത്തിൽ  
ജിയോമോന്റെ സംസ്കാര ശുശ്രൂഷകൾ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്ക്സ് കത്തീഡ്രൽ ദൈവാലയത്തിൽ വച്ചാണ് നടന്നത്. 

ജിയോമോന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി… / Last Journey of Giomon Joseph

ജിയോമോന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി… ലണ്ടനിൽ വച്ച് നിര്യാതനായ യുവ ബിസിനസുകാരൻ കാഞ്ഞിരപ്പള്ളി പന്തിരുവേലിൽ ജിയോമോൻ ജോസഫിന്റെ (46) അന്ത്യയാത്രയുടെ ദൃശ്യങ്ങൾ… ഒപ്പം അദ്ദേഹത്തെകുറിച്ച് അനുസ്മരണവും.. കാഞ്ഞിരപ്പള്ളി രൂപത മുൻ ബിഷപ്പ് മാർ മാത്യു അറക്കലിന്റെ കാർമ്മികത്വത്തിൽ ജിയോമോന്റെ സംസ്കാര ശുശ്രൂഷകൾ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്ക്സ് കത്തീഡ്രൽ ദൈവാലയത്തിൽ വച്ചാണ് നടന്നത്. രോഗബാധിതനായി അതീവഗുരുതരാവസ്ഥയിൽ വിവിധ ഹോസ്പിറ്റലുകളിലായി ചികിത്സയിലായിരുന്ന ജിയോമോൻ യുകെയിലെ കേംബ്രിഡ്ജ് പാപ്വർത്ത് ഹോസ്പിറ്റലിൽ എക്മാ ട്രീറ്റ്മെന്റിലായിരിക്കവെയാണ് മരണത്തിനു കീഴടങ്ങിയത്. വിദ്യാഭ്യാസ രംഗത്തെ പ്രഗൽഭനായിരുന്ന ജിയോമോൻ ജോസഫ് യു.കെ.യിൽ ഏഴ് കോളേജുകൾ നടത്തുന്നുണ്ടായിരുന്നു. ദുബായിലും കോളേജുണ്ട്. യു.കെ.സി.ബി.സി.എന്ന പേരിലാണ് ഇദ്ദേഹത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. കൊച്ചിയിൽ ഐ.ടി.കമ്പനിയും അദ്ദേഹം സ്ഥാപിച്ചിരുന്നു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജിലെ ബിരുദപഠന കാലത്ത് യൂണിയൻ ചെയർമാനായിരുന്നു. ഒ.ഐ.സി.സി. യു.കെ.യുടെ നാഷണൽ കമ്മിറ്റി അംഗവും കോൺഗ്രസ് നേതാവുമായിരുന്നു. ഭാര്യ: സ്മിത. മക്കൾ നേഹ, നിയാൽ, കാതറിൻഅകാലത്തിൽ വേർപെട്ടുപോയ അദ്ദേഹത്തിന്റെ അന്ത്യയാത്ര നിമിഷങ്ങൾ ഇവിടെ കാണുക :

error: Content is protected !!