KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അനാഥരായ കുഞ്ഞുങ്ങളെ സംരക്ഷിക്കുവാൻ സ്വന്തം ഭവനം നൽകിയ ബിഷപ്പ് മാർ ജോസ് പുളിക്കൽ പിതാവിന് നന്ദി…

January 16, 2020 

അനാഥരായ കുഞ്ഞുങ്ങളെ സംരക്ഷിക്കുവാൻ സ്വന്തം ഭവനം നൽകിയ ബിഷപ്പ് മാർ ജോസ് പുളിക്കൽ പിതാവിന് നന്ദി… 

കാഞ്ഞിരപ്പള്ളി രൂപതയുടെ പുതിയ ബിഷപ്പ് ജോസ് പുളിക്കലിന്റെ കുടൂംബവീടാണ് നിരവധി ജുവനൈൽ കുഞ്ഞുങ്ങൾക്ക് അഭയമൊരുക്കുന്ന ഇഞ്ചിയാനിയിലുള്ള സ്‌നേഹദീപം ആശ്രമമായി പ്രവര്‍ത്തിക്കുന്നത്. അനാഥ കുഞ്ഞുങ്ങളുടെ സംരക്ഷണത്തിന് വേണ്ടി, പുളിക്കല്‍ ആന്റണി -മറിയാമ്മ ദമ്പതികളുടെ മകനായ മാർ ജോസ് പുളിക്കൽ, തന്റെ കുടുബവീടും രണ്ടരയേക്കർ പുരയിടവും സിസ്റ്റേഴ്സ് ഓഫ് ഹോളി സ്പിരിറ്റ് എന്ന സന്യാസ സമൂഹത്തിനു എഴുതികൊടുക്കുകയായിരുന്നു. കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷങ്ങളായി പ്രവർത്തിക്കുന്ന സ്നേഹദീപത്തിലൂടെ, ബാല്യത്തിൽ തന്നെ തകർന്നടിഞ്ഞുപോയേക്കാവുന്ന പല ജീവിതങ്ങളും ശരിയായ താങ്ങും തണലും ലഭിച്ചപ്പോൾ ജീവിതത്തിന്റെ ഉന്നത നിലയിലേക്ക് എത്തിയിട്ടുണ്ട് … അതിനു തുടക്കം കുറിച്ച മാർ ജോസ് പുളിക്കൽ പിതാവിന് ഒരായിരം നന്ദി .. 

error: Content is protected !!