കാഞ്ഞിരപ്പള്ളിയിൽ ജൂലൈ 1 ന് ആരംഭിക്കുന്ന സംസ്ഥാന സർക്കാരിന്റെ സൗജന്യ പി.എസ്.സി. പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു വിശദവിവരങ്ങൾക്ക് : 9947066889, 9048345123, 04828-202069
കാഞ്ഞിരപ്പള്ളി: കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ കാഞ്ഞിരപ്പള്ളിയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങൾക്കായുള്ള പരിശീലന കേന്ദ്രത്തിൽ 2022 ജൂലൈ 1 ന് ആരംഭിക്കുന്ന സൗജന്യ പി എസ് സി കോച്ചിങ്ങിനു അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശനം ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പരിശീലനം തികച്ചും സൗജന്യമായിരിക്കും .
2 റെഗുലര്‍ ബാച്ചുകളും (തിങ്കൾ മുതല്‍ വെള്ളി വരെ )ഒരു ഹോളിഡേ (ശനി ,ഞായർ )ബാച്ചും ആണ് നടത്തപെടുന്നത്. ഓരോ ബാച്ചിലും സീറ്റുകള്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു പുറമേ ഒഴിവുള്ള സീറ്റുകളില്‍ മറ്റു പിന്നോക്ക വിഭാഗങ്ങളേയും പരിഗണിക്കുന്നതാണ്.
ആറു മാസക്കാലമാണ് പരിശീലന കാലാവധി .ക്ലാസ്സുകള്‍ രാവിലെ 10 മണി മുതല്‍ 4 വരെ .
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2022 ജൂൺ 20 വൈകിട്ട് 5 മണി വരെ. ഉദ്യോഗാർത്ഥികൾ 18 വയസ് തികഞ്ഞവരും ,എസ് എസ് എൽ സി യോ , ഉയർന്ന യോഗ്യതയോ ഉള്ളവരായിരിക്കണം. അപേക്ഷകർ വ്യക്തിഗതവിവരങ്ങൾ , 2 പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ,യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ,എന്നിവ സഹിതം പ്രിൻസിപ്പാൾ , സി സി എം വൈ ,നൈനാർ പള്ളി ബിൽഡിംഗ് , കാഞ്ഞിരപ്പള്ളി പി ഓ -686507 എന്ന വിലാസത്തിലോ , നേരിട്ടോ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷഫോറം ഓഫീസിൽ നിന്ന് ലഭിക്കും. വിശദവിവരങ്ങള്‍ക്ക് 9947066889, 9048345123, 04828-202069 എന്ന നമ്പറിൽ ബന്ധപെടുക .
