പി.എസ്.സി. എൽ.പി.സ്‌കൂൾ ടീച്ചർ പരീക്ഷയിൽ രണ്ടാം റാങ്ക് കാഞ്ഞിരപ്പള്ളി എൻ.എച്ച്.എ. യു.പി.സ്‌കൂളിലെ അധ്യാപികയായ ഇന്ദു എസ്.കുമാറിന്.
കാഞ്ഞിരപ്പള്ളി : പി.എസ്.സി.യുടെ എൽ.പി.സ്‌കൂൾ ടീച്ചർ പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയത് കാഞ്ഞിരപ്പള്ളി എൻ.എച്ച്.എ. യു.പി.സ്‌കൂളിലെ അധ്യാപികയായ ഇന്ദു എസ്.കുമാർ. 79.67 ശതമാനം മാർക്ക് വാങ്ങിയാണ് രണ്ടാം റാങ്ക് കരസ്ഥമാക്കിയത്.
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ അസി.മാനേജരായ കുളത്തൂർ മേലേകറുത്തേടത്ത് എം.വി.സന്ദീപ്കുമാറാണ് ഭർത്താവ്. ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥനായ ഉരുളികുന്നം ഇടച്ചേരിയാത്ത് ഇ.എസ്.ശശികുമാറിന്റെയും തമ്പലക്കാട് എൻ.എസ്.എസ്.യു.പി.സ്‌കൂൾ പ്രഥമാധ്യാപിക ജി.മിനിയുടെയും മകളാണ് ഇന്ദു എസ്.കുമാർ .
ഇടമറ്റം വി.കെ.പി.എം. എൻ.എസ്.എസ്. ടി.ടി.ഐ.യിൽനിന്ന് 2019-ൽ പഠനം പൂർത്തിയാക്കിയതാണ്. ടി.ടി.ഐ.പഠനത്തിന് ശേഷം അധ്യാപികയായി ജോലിചെയ്തുവരവേയാണ് പി.എസ്.സി. പരീക്ഷയിൽ മിന്നും വിജയം കരസ്ഥമാക്കിയത്.
