കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളജിൽ ദേശീയ സെമിനാർ
കാഞ്ഞിരപ്പള്ളി: സെന്റ് ഡോമിനിക്സ് കോളജ് ഫിസിക്സ് വിഭാഗവും കേരളാ സ്റ്റേറ്റ് ഹയർ എജ്യൂക്കേഷണൽ കൗൺസിലും കേന്ദ്ര പ്രതിരോധ വകുപ്പിന്റെ ആറ്റോമിക് എനർജി (BRNS) വിഭാഗവും സംയുക്തമായി ‘എമെർജിങ് ട്രെൻഡ്സ് ഇൻ മെറ്റീരിയൽ സയൻസ് (NCETMS -2022 )’ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാർ ജൂൺ 6, 7 തീയതികളിൽ സെന്റ് ഡൊമിനിക്സ് കോളജിൽ വച്ചു നടക്കും. തിങ്കൾ രാവിലെ 9.30 ന് ബാംഗ്ലൂർ രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസർ റെജി ഫിലിപ്പ് ഉദ്ഘടനം ചെയ്യും.
സെമിനാറിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൾ നിന്നുള്ള ശാസ്ത്രജ്ഞരും ഗവേഷകരും പ്രബന്ധങ്ങൾ അവതരിപ്പിക്കും. അധ്യാപകരും ഗവേഷകരും പങ്കെടുക്കും. പ്രൊഫ. നെൽസൺ കുര്യാക്കോസ്, ഡോ ജെസ്ബി ജോർജ്, ഡോ. വിമൽ ജി എന്നിവർ മുഖ്യ സംഘാടകരായി പ്രവർത്തിക്കുന്നു. വിശദ വിവരങ്ങൾക്ക്: 9037462326
