KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അഗ്നിപഥിനെതിരെ ഇടതുപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി


.
കാഞ്ഞിരപ്പള്ളി : യുവജനങ്ങളെ വഞ്ചിക്കുന്ന അഗ്നിപഥ് പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി.

പേട്ട സ്കൂൾ ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ചിൽ നൂറ് കണക്കിന് യുവജനങ്ങൾ അണിനിരന്നു. തുടർന്ന് പേട്ട കവലയിൽ നടന്ന യോഗം യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജന.സെക്രട്ടറി അഡ്വ. ദീപക് മാമ്മൻ മത്തായി ഉദ്ഘാടനം ചെയ്തു

എഐവൈഎഫ് മണ്ഡലം പ്രസിഡണ്ട്‌ അജിത് അധ്യക്ഷത വഹിച്ചു.
യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി ആൽബിൻ പേണ്ടാനം, ഡിവൈഎ ഐ വാഴൂർ ബ്ലോക്ക് സെക്രട്ടറി ബി.ഗൗതം, കാഞ്ഞിരപ്പള്ളി ബ്ലോക്ക് സെക്രട്ടറി ബി.ആർ. അൻഷാദ്, പ്രസിഡന്റ് എം.എ.റിബിൻഷാ എന്നിവർ പ്രസംഗിച്ചു

error: Content is protected !!