ബഫർ സോൺ : കേരളാ കോൺഗ്രസ് (എം) മുണ്ടക്കയം മണ്ഡലം കമ്മിറ്റി BSNL ഓഫീസിനു മുന്നിൽ കൂട്ടധർണ്ണ നടത്തി

മുണ്ടക്കയം : വന്യജീവി സങ്കേതങ്ങൾക്കും സംരക്ഷിത വനത്തിനും ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർ സോൺ വേണമെന്ന സുപ്രിം കോടതി വിധിക്കെതിരെ കേന്ദ്ര സർക്കാർ ഉടൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളാ കോൺഗ്രസ് (എം) സമരം സംഘടിപ്പിച്ചു. പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ പത്ത് കേന്ദ്ര ഗവണ്മെന്റ് സ്ഥാപനങ്ങൾക്ക് മുൻപിൽ കൂട്ടധർണ്ണ നടത്തിയതിന്റെ ഭാഗമായി മുണ്ടക്കയം മണ്ഡലം കമ്മിറ്റി BSNL ഓഫീസിനു മുന്നിൽ കൂട്ടധർണ്ണ നടത്തി.

സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: അലക്സ് കോഴിമല ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ചാർലി കോശി അധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോസ് നടുപ്പറമ്പിൽ, തങ്കച്ചൻ കാരയ്ക്കാട്ട്, ജോസ് സി കലൂർ, സദാനന്ദൻ എൻ എം, മോളി ദേവസ്യ, അജിവെട്ടുകല്ലാംകുഴി, അനിയാച്ചൻ മൈലപ്ര, തോമസ് പാലക്കുന്നേൽ, ഷീല ഡോമിനിക്, ജോയി ഏബ്രഹാം, സനീഷ് പി.ഷാജി, റ്റി.ജെ.ചാക്കോ, പ്രമീള ബിജു, ബൈജു കെ.കെ മാമച്ചൻ, തങ്കച്ചൻ പറയരുപറമ്പിൽ, ജോസഫ് വള്ളിപറമ്പിൽ, ജോയി ചീരംകുന്നേൽ, എം.എം തോമസ്, അരുൺകുമാർ, പാപ്പച്ചി പൊട്ടനാനി, ഷാജി നാഗംവേലി, സുജിത്ത് ജോൺ ,സജി ജെ ജി, കെ.എം തോമസ്, ജോസ് പറയരുപറമ്പിൽ, ജേക്കബ് ജോർജ്, ജോസഫ്, അബ്ദുൾ ബുക്കാരി, സാജൻ കൊച്ചുപുരയ്ക്കൽ, സാബു ജോർജ്, കലേഷ് പി എം, ജോഷി എന്നിവർ പ്രസംഗിച്ചു.

error: Content is protected !!