KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കോൺഗ്രസ് ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ എടുത്തു.

കാഞ്ഞിരപ്പള്ളി. ഭരണഘടനയെ അധിക്ഷേപിച്ചുകൊണ്ട് സത്യപ്രതിജ്ഞ ലംഘനം നടത്തിയതിന്റെ പേരിൽ രാജി വയ്‌ക്കേണ്ടിവന്ന സജി ചെറിയാൻ എം എൽ എ സ്ഥാനവും രാജി വെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഭരണഘടന സംരക്ഷണ പ്രതിജ്ഞ നടത്തി.

മണ്ഡലം പ്രസിഡന്റ് റോണി കെ ബേബിയുടെ അധ്യക്ഷതയിൽ ഡി സി സി ജനറൽ സെക്രട്ടറി പി എ ഷെമീർ ഭരണഘടന പ്രതിജ്ഞ പരിപാടി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഭിലാഷ് ചന്ദ്രൻ ഭരണഘടനാ സന്ദേശം നൽകി.

ഡി സി സി അംഗം രഞ്ജു തോമസ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഒ എം ഷാജി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാജു തേക്കുംതോട്ടം, ബിജു പത്യാല, ബ്ലെസി ബിനോയി, ബ്ലോക്ക് ഭാരവാഹികളായ ബിനു കുന്നുംപുറം, മാത്യു കുളങ്ങര, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഫ്സൽ കളരിക്കൽ, കെ എസ് യു ജില്ലാ സെക്രട്ടറി കെ എൻ നൈസാം, അജ്മൽ പാറയ്ക്കൽ, ലിന്റു ഈഴക്കുന്നേൽ, ഇ എസ് സജി, ഷാജി പെരുന്നേപ്പറമ്പിൽ, ജോർജുകുട്ടി കോഴി മണ്ണിൽ, അബീസ് ടി ഇസ്മയേൽ, റോബിൻ വെങ്ങാലൂർ, സക്കീർ പൂതക്കുഴി, ഷാജി അരാഫ, സിറാജ് ചെരിയപുറത്ത്, സോബിൻ പി വി എന്നിവർ പ്രസംഗിച്ചു.

error: Content is protected !!