75 ന്റെ നിറവിൽ കാഞ്ഞിരപ്പള്ളി സുഖോദയ ആയുർവേദ ആശുപത്രി
കാഞ്ഞിരപ്പള്ളി : സുഖോദയ ആയുർവേദ ഹോസ്പിറ്റലിന്റെ 75 ആം വാർഷികവും ഫൗണ്ടർസ് ഡേയോടും അനുബന്ധിച്ച് നടന്ന വാർഷിക ആഘോഷങ്ങൾ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ ആർ തങ്കപ്പൻ ഉദ്‌ഘാടനം ചെയ്തു. ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ ഡോക്ടർ സി വി ജെയിംസ് മുണ്ടാംപള്ളി അധ്യക്ഷനായി. ഡോക്ടർ ഗ്ലാഡീസ് ജെയിംസ് ,കോട്ടയം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെസ്സി സാജൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോളി മടുക്കക്കുഴി, ചിറക്കടവ് പഞ്ചായത്ത് മെമ്പർ ആന്റണി മാർട്ടിൻ , കാഞ്ഞിരപ്പള്ളി പഞ്ചായത്ത് മെമ്പർ ബിജു പത്യാല, മഞ്ജു മാത്യു ,ഫാദർ സെബാസ്റ്റ്യൻ കുന്നത്തൂകുഴി എന്നിവർ സംസാരിച്ചു. വാർഡ് പഞ്ചായത്ത് ജില്ലാതല പ്രതിനിധികളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വിവിധതരം ജനകീയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച ഈ യോഗത്തിൽ സുഖോദിയ മെഡിക്കൽ വിഭാഗം മേധാവി ശ്രീമതി റീത്ത ജെയിംസ് ആയുർവേദ ഔഷധ ചികിത്സകളുടെ ആവശ്യകതയെ പറ്റി ഒരു ലഘു വിവരണം നൽകി
ഫാദർ സെബാസ്റ്റ്യൻ കുന്നത്തുകുഴി ഫാദർ ജോൺ കുന്നത്തുകുഴി, റിട്ടയേർഡ് ഹൈക്കോർട്ട് അഡ്വക്കേറ്റ് അറക്കൽ നീലകണ്ഠൻ കുട്ടൻ എഡിഎസ്,സിഡിഎസ് മെമ്പർമാർ മാധ്യമപ്രവർത്തകർ സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള ആളുകൾ പങ്കെടുത്ത ഈ യോഗത്തിൽ ഒട്ടനവധി ജനകീയ നീക്കങ്ങൾക്ക് സുഖോദയയിൽയിൽ തുടക്കം കുറിച്ചു. സുഖോദയ ഒറ്റനോട്ടത്തിൽ, സുഖോദയ ജനകീ പ്രവർത്തനങ്ങൾ, എന്നിവയിലൂടെ , സുഖോദയ ചാരിറ്റബിൾ സൊസൈറ്റി, സൗജന്യ ചികിത്സ, മെഡിക്കൽ ക്യാമ്പ് വയോജനങ്ങൾക്ക് എല്ലാ ആവശ്യങ്ങൾക്കും വേണ്ടി വിളിക്കാവുന്ന ഹെൽപ്പ് ഡെസ്ക് ആയുർ വില്ലേജ് പ്രോജക്ട് ഔഷധത്തോട്ട നിർമ്മാണം തുടങ്ങിയവയെ കുറിച്ചുള്ള വിവരണങ്ങളും നൽകി
യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും സുഖോതിയയുടെ സ്പെഷ്യൽ ഔഷധ കിറ്റ്, ഔഷധക്കഞ്ഞി ഔഷധ പായസം, വിവിധതരം ജ്യൂസുകൾ സ്പെഷ്യൽ സുഖോദയ ജ്യൂസ് എന്നിവയും വിതരണം ചെയ്തു ഡോക്ടർ ഗ്ലാഡീസ് ജെയിംസ് ഡോക്ടർ,ജോൺസൺ മാത്യു എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ആഘോഷ പരിപാടികളുടെ ഭാഗമായി വൈകുന്നേരം 6 മണിക്ക് സുഖിയ ഗ്രൂപ്പ് അംഗങ്ങളും യുവജന സംഘടനയും ചേർന്ന് നടത്തിയ ഗാനമേളയും ഉണ്ടായിരുന്നു.