KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മരത്തിൽ നിന്നു വീണു മരിച്ചു

പൊൻകുന്നം : മരത്തിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു. പാമ്പാടി പങ്ങട ഐരുമല തങ്കപ്പൻ (ശശി-65) ആണ് മരിച്ചത്. പൊൻകുന്നം വട്ടക്കാവുങ്കൽ കുടുംബാംഗമാണ്. ശനിയാഴ്ച ഉച്ചയ്ക്ക് ഇളങ്ങുളം പള്ളിക്ക് സമീപം ഒരു വീട്ടിൽ മരച്ചില്ല മുറിക്കുന്നതിനിടെയാണ് അപകടം.

മരത്തിൽ നിന്നും വീണു ഗുരുതര പരിക്കുകൾ ഏറ്റ തങ്കപ്പനെ ഉടൻ തന്നെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊൻകുന്നം പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ.

ഭാര്യമാർ: പരേതയായ തങ്കമ്മ, മണ്ണാറക്കയം കറിപ്ലാക്കൽ കുടുംബാംഗം. ബിന്ദു, പങ്ങട ഐരുമല കുടുംബാംഗം.
മക്കൾ: മോഹൻദാസ്, സത്യൻ, വിനോദ്, അനിൽകുമാർ. സംസ്‌കാരം ഞായറാഴ്ച നാലിന് പാമ്പാടി പങ്ങടയിലെ വീട്ടുവളപ്പിൽ.

error: Content is protected !!