ശ്രീകാന്ത് പങ്ങപ്പാട്ട് രചിച്ച ചെറുകഥാസമാഹാരം ” സ്റ്റോറി കഫേ ” നടൻ ഇന്ദ്രൻസ് പ്രകാശനം ചെയ്യും ; ഒക്ടോബർ 31ന് കാഞ്ഞിരപ്പള്ളിയിൽ..

കാഞ്ഞിരപ്പള്ളി : ലയൺസ്‌ ക്ലബ് സംഘടിപ്പിക്കുന്ന അക്ഷരസന്ധ്യ – സാംസ്‌കാരിക സദസ്സും, പ്രസിദ്ധ സാഹിത്യകാരനും, നടനുമായ ശ്രീകാന്ത് പങ്ങപ്പാട്ട് രചിച്ച ആറാമത് ചെറുകഥാസമാഹാരമായ ” സ്റ്റോറി കഫേ ” യുടെ പ്രകാശനവും ഒക്ടോബർ 31, വൈകിട്ട് 5 ന് കുന്നുംഭാഗം ലയൺസ് ഹാളിൽ നടത്തപ്പെടുന്നു .

സാംസ്കാരിക സദസ്സ് ഉദ്‌ഘാടനം കേരള ചലച്ചിത്രഅക്കാദമി വൈസ് ചെയർമാനും നടനുമായ പ്രേംകുമാർ നിർവഹിക്കും . അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുഖ്യപ്രഭാഷണവും , പുസ്തകപ്രകാശനം നടൻ ഇന്ദ്രൻസും നിർവഹിക്കുന്നു . കലാഭവൻ റഹ്മാൻ , ചാലി പാലാ , ജയശങ്കർ , പി എൻ സോജൻ , രാധാകൃഷ്ണൻ മാഞ്ഞൂർ തുടങ്ങിയവർ പങ്കെടുക്കും

error: Content is protected !!