പാസ്റ്റർ ജോസ് ആനത്താനം അക്കരെനാട്ടിൽ
കാഞ്ഞിരപ്പള്ളി : പ്രമുഖ സുവിശേഷ പ്രവർത്തകനും, ലിവിംഗ് സ്റ്റോൺസ് ചർച്ചിന്റെ സീനിയർ പാസ്റ്ററും, ടെലിവിഷൻ പ്രഭാഷകനും വാഗ്മിയുമായിരുന്ന കാഞ്ഞിരപ്പള്ളി ആനത്താനത്ത് കെ സി ജോസ് ( ജോസ് ആനത്താനം 80 ) നിര്യാതനായി . ബാംഗ്ലൂരിൽ വച്ച് പെട്ടെന്നുണ്ടായ ഹൃദയാഘാതം ആണ് മരണകാരണം . സംസ്കാരം പിന്നീട്.
മുപ്പത് വർഷങ്ങൾക്ക് മുൻപ്, കാഞ്ഞിരപ്പള്ളിയിലെ നിരവധി പ്രമുഖ കുടുബങ്ങളെ, കത്തോലിക്കാ സഭയിൽ നിന്നും വേർപെടുത്തി, സ്വന്തമായി സ്ഥാപിച്ച ന്യൂ ജനറേഷൻ സഭയിൽ ചേർത്ത് വിവാദങ്ങൾ സൃഷ്ട്ടിച്ചയാളാണ് ജോസ് ആനത്താനം . തന്റെ പ്രചോദനാത്മകമായ
സുവിശേഷക പ്രസംഗത്തിലൂടെയും തീക്ഷതയിലൂടെയും ആയിരങ്ങളെ അദ്ദേഹം അനുവാചകരാക്കിയിട്ടുണ്ട് .