KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ഖാദി ഗ്രാമ ഉത്പാദന വിപണന കേന്ദ്രം ആരംഭിക്കും അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ

.

മുണ്ടക്കയം : പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ഖാദി ഗ്രാമ വ്യവസായ ഉൽപാദന വിപണന കേന്ദ്രം ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്ന് പൂഞ്ഞാർ എംഎൽഎ അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ.

കോട്ടയം ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെയും കാഞ്ഞിരപ്പള്ളി സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കും സംയുക്തമായി നടത്തിയ ന്യൂ ഇയർ ഖാദി മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .ഖാദി വ്യവസായം ആരംഭിക്കുന്നത് വഴി പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വനിതകൾക്കും, യുവാക്കൾക്കും,കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബാങ്ക് പ്രസിഡന്റ് സാജൻ തൊടുകയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസിൽ നിന്നും കാഞ്ഞിരപ്പള്ളി കാർഷിക വികസന ബാങ്ക് സെക്രട്ടറി അജേഷ്കുമാർ കെ ആദ്യ വില്പന ഏറ്റുവാങ്ങി.ബാങ്ക് വൈസ് പ്രസിഡന്റ് അഡ്വ: സാജൻ കുന്നത്ത്, റോയ്‌ കപ്പലുമാക്കൽ,ചാർലി കോശി,ദിലീഷ് ദിവാകരൻ, പി.ആർ ജയകുമാർ,റഷീദ് താന്നിമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!