മുക്കൂട്ടുതറ അസ്സീസി ആശുപത്രിയിൽ അസ്ഥിരോഗ വിഭാഗം ആരംഭിക്കുന്നു
മുക്കൂട്ടുതറ : അസ്സീസി ആശുപത്രിയിൽ നവീകരിച്ച ഓപ്പറേഷൻ തിയേറ്റർ ഉൾപ്പെടെ രണ്ടു വിദഗ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ അസ്ഥിരോഗ ചികിത്സാ വിഭാഗം ആരംഭിക്കുന്നു. ഉദ്ഘാടനം ഒമ്പതിന് വൈകിട്ട് നാലിന് ആശുപത്രിയിൽ ഓർത്തോ ഒ പി വിഭാഗത്തിൽ നടക്കും. ഡോക്ടർമാരായ അഡോൾഡ് ജോർജ് , അരുൾ സേവിയർ എന്നിവരുടെ നേതൃത്വത്തിൽ തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകിട്ട് 4 മണി മുതൽ 6 മണി വരെ ഒ പി ഉണ്ടായിരിക്കുമെന്ന് ഡയറക്ടർ അറിയിച്ചു.