കനത്ത വേനൽ മഴ : കണമലയിൽ റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു.
കണമല : റോഡിന്റെ സംരക്ഷണഭിത്തിയുടെ ഏതാനും ഭാഗം ഇന്നലെ ശക്തമായ വേനൽ മഴയെ തുടർന്ന് വെള്ളപാച്ചിലിൽ ഇടിഞ്ഞു. മാക്കൽ കവല – കണമല റോഡിലാണ് സംഭവം.
റോഡരികിൽ താഴെ ഓടയുടെ നിർമാണത്തിനായി മുകളിലുള്ള ചപ്പാത്തിൽ വെള്ളം ഒഴുക്കാനുള്ള ഭാഗം അടച്ചുവച്ചത് മൂലം വെള്ളം റോഡിലൂടെ ഒഴുകി വശം ഇടിഞ്ഞു വീഴുകയായിരുന്നു.