KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സഹൃദയ വായനശാലയുടെ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു.

കാഞ്ഞിരപ്പള്ളി സഹൃദയ വായനശാലയുടെ പുതിയ കെട്ടിട ത്തിന്റെ നിർമാണ ഉദ്ഘാടനവും തറക്കല്ലിടലും  ചീഫ് വിപ് ഡോ.എൻ. ജയരാജ് എംഎൽഎ നിർവഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ അധ്യക്ഷത വഹിച്ചു.

2 വർഷം മുൻപാണു പുതിയ കെട്ടിടം നിർമിക്കുന്നതിനു പഴയ കെട്ടിടം പൊളിച്ച് നീക്കിയത്. കാലപ്പഴക്കം ചെന്നു മേൽക്കൂര ചോർന്നു തുടങ്ങിയതും കെട്ടിട ത്തിനുണ്ടായ കേടുപാടുകളും സൗകര്യക്കുറവും കണക്കിലെടു ത്താണ് പഞ്ചായത്ത് പുതിയ കെട്ടിടം നിർമിക്കാൻ തീരുമാനിച്ച ത്. 3 നിലകളിലായി നിർമിക്കുന്ന കെട്ടിടത്തിനു 2.57 കോടി രൂപയാണ് നിർമാണച്ചെലവ്.

പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നാണു തുക നീക്കിവച്ചിരിക്കുന്നത്. ആധുനിക സംവിധാനങ്ങളോടെ ലൈബ്രറി, കോൺഫറൻസ് ഹാൾ എന്നിവ ഉൾപ്പെടെ 3 നിലകളിലായാണു കെട്ടിടം നിർമി ക്കുന്നത്.

കുരിശുങ്കൽ ജംക്ഷനിൽ സഹ്യദയ വായനശാല കെട്ടിടം സ്ഥിതി ചെയ്തിരുന്ന സ്ഥലത്തു തന്നെയാണു പുതിയ കെട്ടിടം നിർമിക്കുന്നത്.

error: Content is protected !!