KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പറത്തോട്ടിൽ ഹരിതസഭ

പാറത്തോട് ഗ്രാമപ്പഞ്ചായത്തിൽ മാലിന്യമുക്ത നവകേരളം കാമ്പ യിന്റെ ഭാഗമായി ഹരിതസഭ ചേർന്നു. സമൂഹത്തിലെ എല്ലാ മേഖ ലകളിലേക്കും മാലിന്യനിർമാർജനസന്ദേശം എത്തിക്കുക, ഹരിതകർ മസേനയുടെ പ്രവർത്തനം മെച്ചപ്പെടുത്തുക, പ്ലാസ്റ്റിക് നിർമാർജന പ്രക്രിയ ഊർജിതമാക്കുക എന്നീ കാര്യങ്ങളാണ് ലക്ഷ്യം. സമൂഹത്തി ലെ വിവിധ മേഖലകളിൽനിന്നുള്ള 154 പേർ ഹരിതസഭയിൽ പങ്കെ ടുത്തു.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ വിജയലാൽ ഉദ്ഘാ ടനം ചെയ്തു. വൈസ് പ്രസിഡന്റ് ജിജി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ സോഫി ജോസഫ്, ജോണിക്കുട്ടി മാ ത്തിനകം, ബീനാ ജോസഫ്, ഹരിതകർമസേന സെക്രട്ടറി കെ.കെ. നിഷാമോൾ, സെക്രട്ടറി എൻ.അനൂപ് തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!