KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളിയിൽ ബസ്സിന്റെ അടിയിൽ പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം..

കാഞ്ഞിരപ്പള്ളി : കുരിശുങ്കൽ കവലയിൽ ചൊവ്വാഴ്ച  വൈകിട്ട് അഞ്ചരയോടെ സംഭവിച്ച അപകടത്തിൽ യുവാവിന് ദാരുണാന്ത്യം.

പട്ടിമറ്റം സ്വദേശി ചമ്പക്കര ബേബിയുടെ മകൻ സ്കറിയാച്ചൻ  (25)നാണ് മരിച്ചത്.

മണ്ണാറക്കയം റോഡിൽ നിന്നും ദേശീയപാതയിലേക്ക് കയറിയ  ബെക്ക് നിയന്ത്രണം വിട്ട് മറിയുകയും യുവാവ് കെ.എസ്ആർ ടി സി ബസിനടിയിൽ പെടുകയും  പിൻചക്രം കയറിയിറങ്ങുകയുമായിരുന്നു. ഡിവൈ ഡറിൽ തട്ടിയ ബൈക്ക് ഒരു വശത്തേക്ക് മറിഞ്ഞപ്പോൾ, യുവാവ് എതിർ വശത്തുണ്ടായിരുന്ന ബസ്സിന്റെ അടിയിലേക്ക്  വീഴുകയായാരുന്നു.

ഉടൻ തന്നെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല.

error: Content is protected !!