KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മുഹമ്മദ്‌ നബിയുടെ ജീവിതചര്യ മാതൃകയാക്കണം : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ.

എരുമേലി : മുഹമ്മദ്‌ നബിയുടെ ജീവിതചര്യ മാതൃകയാക്കി പകർത്തി മുന്നോട്ടു പോകണമെന്നും സൗഹൃദവും സാഹോദര്യവും എന്നും നിലനിർത്തണമെന്നും പൂഞ്ഞാർ എംഎൽഎ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. എരുമേലി മഹല്ലാ മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സംയുക്ത നബിദിന റാലി ഫ്ലാഗ് ഓഫ്‌ ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചരള, കരിങ്കല്ലുമുഴി, നേർച്ചപ്പാറ, പാത്തിക്കക്കാവ്, ആനക്കല്ല്. മണിപ്പുഴ, കൊരട്ടി എന്നിവിടങ്ങളിൽ നിന്നും നൂറുകണക്കിന് പേർ അണിനിരന്ന വിവിധ റാലികൾ എരുമേലി ടൗണിൽ സംഗമിച്ചു. നൈനാർ ജുമാ മസ്ജിദ് ഇമാം അഹമ്മദ് റിയാസ് മിസ്ബാഹി പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.

ജമാഅത്ത് പ്രസിഡന്റ്‌ ഹാജി പി. എ. ഇർഷാദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ സിഎഎം കരീം, സി യു അബ്ദുൽ കരീം, നിസാർ പ്ലാമൂട്ടിൽ, കമ്മറ്റി അംഗങ്ങളായ നാസർ പനച്ചി, ഫൈസൽ മാവുങ്കൽ പുരയിടം, ഷിഹാബ് പുതുപറമ്പിൽ, അൻസാരി പാടിക്കൽ, അഡ്വ. പി എച്ച് ഷാജഹാൻ, അജ്മൽ വിലങ്ങുപാറ, സലിം കണ്ണങ്കര, നൗഷാദ് കുറുങ്കാട്ടിൽ എന്നിവർ നേതൃത്വം നൽകി. ദഫ് മുട്ട് ഉൾപ്പടെ മദ്രസ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളുണ്ടായിരുന്നു.

error: Content is protected !!