KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സൗജന്യ നേത്രചികിത്സാ ക്യാമ്പ് ഒക്ടോബർ ഒന്നിന് കാഞ്ഞിരപ്പള്ളിയിൽ

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി മെഡിക്കൽ ക്ലബ്ബിന്റെയും (കെഎംസി) മധുര അരവിന്ദ് കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രരോഗ മെഡിക്കൽ ക്യാമ്പ് ഒക്ടോബർ ഒന്നിന് രാവിലെ എട്ടുമുതൽ ഉച്ചക്ക് ഒന്നുവരെ വരെ നൂറുൽ ഹുദാ അറബിക് യു. പി സ്കൂളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു..

ക്യാമ്പിന്റെ ഉദ്‌ഘാടനം ഗവ.ചീഫ് വിപ്പ് എൻ. ജയരാജ്‌ നിർവഹിക്കും.. ക്യാമ്പിൽ പങ്കെടുക്കുന്ന തിമിര രോഗികൾക് ശസ്ത്രക്രിയ, മരുന്ന്, ഭക്ഷണം, യാത്ര ചിലവ് എന്നിവ പൂർണമായും സൗജന്യമായിരിക്കും. ഇല്ലിയാസ് ചെരിവുപുറം, അൻസാരി വാവര്, ഷൈജു, ഷിയാന ബഷീർ എന്നിവർ വാർത്താ സമ്മേളറത്തിൽ പരിപാടികൾ വിശദീകരിച്ചു.

error: Content is protected !!