KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മുണ്ടക്കയത്ത് നാടകമേള

മുണ്ടക്കയം : അമല ഓഡിയോസിന്റെ ഒന്നാമത് അഖില കേരള പ്രൊഫഷണൽ നാടക മേള ഒക്ടോബർ നാലു മുതൽ എട്ടുവരെ തിയതികളിൽ മുണ്ടക്കയം നടയ്ക്കൽ ഉണ്ണിക്കൃഷ്ണൻ നഗറിൽ (വൈഎംസിഎ ഓഡിറ്റോറിയം) നടക്കും.

നാലാം തിയതി പാലാ കമ്മൂണിക്കേഷൻ്റെ ജീവിതം സാക്ഷി, അഞ്ചിന് തിരുവനന്തപുരം അജന്തയുടെ മൊഴി, ആറിന് കോഴിക്കോട് സങ്കീർത്തനയുടെ ചിറക് ,ഏഴിന് അമ്പലപ്പുഴ സാരഥിയുടെ രണ്ട് ദിവസം, എട്ടിന് തിരുവനന്തപുരം സംഘചേതനയുടെ സേതുലക്ഷ്മി എന്നീ നാടകങ്ങളാണ് അരങ്ങേറുക. എല്ലാ ദിവസവും രാത്രി ഏഴിന് നാടകം ആരംഭിക്കും.

നാലിന് വൈകുന്നേരം 6.30ന് മുണ്ടക്കയം പഞ്ചായത്ത് പ്രസിഡണ്ട് രേഖാ ദാസ് നാടക മേള ഉൽഘാടനം ചെയ്യും. കിൻഫ്ര ചെയർമാൻ ജോർജുകുട്ടി അഗസ്തി, സി വി അനിൽകുമാർ (കലാദേവി ) എന്നിവർ മുഖ്യ പ്രഭാഷണം നടത്തും.

error: Content is protected !!