KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എം ജി സൗത്ത്‌ സോൺ ടേബിൾ ടെന്നീസ് : കുട്ടിക്കാനം മരിയൻ കോളേജ് ജേതാക്കൾ

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക്സ് കോളേജിൽ നടന്ന മഹാത്മാഗാന്ധി സർവകലാശാല ഇന്റർ കോളേജീയേറ്റ് സൗത്ത് സോൺ പുരുഷ വിഭാഗം ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ കൂട്ടിക്കാനം മരിയൻ കോളേജ് ജേതാക്കളായി. ലീഗ് അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ സെന്റ് ആൻറണീസ് കോളേജ് പെരുവന്താനം രണ്ടാം സ്ഥാനവും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ് മൂന്നാം സ്ഥാനവും നേടി.


പെരുമ്പാവൂർ മാർത്തോമ്മ കോളേജിൽ നടക്കുന്ന സർവകലാശാലയുടെ ഇൻറർ സോൺ മത്സരങ്ങൾക്ക് വിജയിച്ച ടീമുകൾ യോഗ്യത നേടി. ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം രാവിലെ 10-ന് കോളേജ് പ്രിൻസിപ്പൽ ഡോ. സീമോൻ തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോട്ടയം ജില്ല ടെബിൾ ടെന്നീസ് അസോസിയേഷൻ പ്രസിഡൻറ് ഫിലിപ്പ് നിക്കളോവസ് പള്ളിവാതുകൾ നിർവഹിച്ചു. കോട്ടയം ജില്ല ടേബിൾ ടെന്നീസ് അസോസിയേഷൻ സെക്രട്ടറി ടോമി ജോസഫ്, കായിക വിഭാഗം മേധാവി പ്രവീൺ തര്യൻ, വിപിൻ ബെന്നി എന്നിവർ സംസാരിച്ചു. വിജയികൾക്കുള്ള സമ്മാന വിതരണം ഗണിത ശാസ്ത്ര വിഭാഗം അദ്ധ്യാപകൻ സോണി ജോസഫ് നിർവഹിച്ചു.

error: Content is protected !!