കാഞ്ഞിരപ്പള്ളി സബ്ജില്ലാ കായികമേളയിൽ കോരുത്തോട് സി കെ എന് ഓവറോൾ ചാമ്പ്യൻഷിപ്പ്; റണ്ണറപ്പ് കാഞ്ഞിരപ്പള്ളി എ. കെ. ജെ. എം.

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി സബ്ജില്ലാ കായികമേളയിൽ 280 പോയിന്റുമായി കോരുത്തോട് സി. കെ എച്ച്.എസ്.എസ് ഓവറോൾ ചാമ്പ്യൻഷിപ് നേടി..121 പോയിന്റുമായി എ.കെ.ജെ. എം. ഹയർസെക്കന്ററി സ്കൂൾ രണ്ടാം സ്ഥാനത്തും , 84 പോയിന്റുമായി മുരിക്കുംവയൽ ഗവൺമെൻറ് വി.എച്ച്.എസ്.എസ് മൂന്നാം സ്ഥാനത്തും എത്തി. 73 പോയിന്റുമായി പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്കൂൾ
നാലാം സ്ഥാനത്തും, 71 പോയിന്റുമായി ഇഞ്ചിയാനീ ഹോളി ഫാമിലി എച്ച്. എസ്. അഞ്ചാം സ്ഥാനവും കരസ്ഥമാക്കി

     സീനിയർ വിഭാഗത്തിൽ 100 പോയിന്റ് നേടി കോരൂത്തോട് സി.കെ.എം.എച്ച്.എസ്.എസ് ചാംപ്യൻമാരായി. 56 പോയിന്റ് നേടിയ മുരിക്കുംവയൽ ഗവ.വി.എച്ച്.എസ്.എസ്  രണ്ടാം സ്ഥാനവും, 34 പോയിന്റ് നേടിയ കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും നേടി. ജൂനിയർ വിഭാഗത്തിലും 114 പോയിന്റ് നേടിയ സി.കെ.എം.എച്ച്.എസ്.എസ് ചാംപ്യൻമാരായി. 57 പോയിന്റുമായി പാറത്തോട് ഗ്രേസി മെമ്മോറിയിൽ എച്ച്.എസ് രണ്ടാം സ്ഥാനത്തും, 35 പോയിന്റുമായി ഇ‍ഞ്ചിയാനി ഹോളിഫാമിലി എച്ച്.എസ് മൂന്നാം സ്ഥാനവും നേടി. സബ് ജൂനിയർ വിഭാഗത്തിൽ 49 പോയിന്റുമായി സി.കെ.എം.എച്ച്.എസ്എസ് ഒന്നാം സ്ഥാനവും, 36 പോയിന്റുമായി ഇഞ്ചിയാനി ഹോളിഫാമിലി എച്ച്.എസ് രണ്ടാം സ്ഥാനവും,  27 പോയിന്റ് നേടിയ കാഞ്ഞിപ്പള്ളി സെന്റ് മേരീസ് എച്ച്.എസ് മൂന്നാം സ്ഥാനവും നേടി. . .സബ് ജില്ലയിലെ 89 സ്കൂളുകളിൽ നിന്നായി 1910 വിദ്യാർത്ഥികൾ കായികമേളയിൽ പങ്കെടുത്തു.

   സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് ഉദ്ഘാടനം ചെയ്തു സമ്മാനദാനവും നിർവഹിച്ചു. പാറത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജി ഫിലിപ്പ്  അധ്യക്ഷത വഹിച്ചു.  ജില്ലാ പഞ്ചായത്തംഗം പി.ആർ.അനുപമ മുഖ്യപ്രഭാഷണം നടത്തി. എ.ഇ.ഒ പി.എച്ച്.ഷൈലജ,  നാസർ മുണ്ടക്കയം, സബ്ജില്ലാ സ്പോർട്സ് സെക്രട്ടറി വി.പി.സജിമോൻ, ബി, പി.സി. അജാസ് വാരിക്കാട് എന്നിവർ പ്രസംഗിച്ചു.
error: Content is protected !!