KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പാറത്തോട് സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്.
11ൽ 9 സീറ്റുകളും നേടി..ഇടതു മുന്നണിക്ക് മിന്നും വിജയം.

പാറത്തോട് സർവ്വീസ് സഹകരണ ബാങ്ക് എൽ ഡി എഫ് ന്

കാഞ്ഞിരപ്പള്ളി
പാറത്തോട് സർവ്വീസ് സഹകരണ ബാങ്കിൽ എൽ ഡി എഫ് ഭരണം നില നിർത്തി. എൽ ഡി എഫ് ന് ഒൻപതും യു ഡി എഫ് ന് രണ്ടു സീറ്റും ലഭിച്ചു.പി എൻ ഗോപിനാഥൻ പാറടിയിൽ, ജോർജ്കുട്ടി അഗസ്റ്റി, പ്രിൻസ് ജോസഫ് വെട്ടത്ത്, സുബിൻ ജോസഫ്, വിജയമ്മ വിജയലാൽ, ഷേർളി വർഗീസ്, സോഫിയാമ്മ ,കെ പി സുജീലൻ, ബിജോ പി കുറ്റിവേലിൽ (എൽ ഡി എഫ്) തോമസ് കൂട്ടി സെബാസ്റ്റ്യറ്റ്യൻ, റെജി ജോസഫ് അങ്ങേ വീട്ടിൽ ( യു ഡി എഫ് ) എന്നിവരാണ് വിജയിച്ചത്.എൽ ഡി എഫ് ലെ കേരളാ കോൺഗ്രസ് (എം) ന് അഞ്ചു o, സി പി ഐ എം ന് മൂന്നും സി പി ഐ ക്ക് ഒരു സീറ്റുമാണ് ലഭിച്ചത്. തെരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് എൽഡിഎഫ് നേതൃത്വത്തിൽ പാറത്തോട്ടിൽ പ്രകടനവും യോഗവും നടത്തി.അഡ്വ.സെബാസ്ത്യൻ കുളത്തുങ്കൽ എം എൽ എ യോഗം ഉൽഘാടനം ചെയ്തു. സി പി ഐ എം ജില്ലാ കമ്മിറ്റിയംഗം ഷമീം അഹമ്മദ്, ഏരിയാ സെക്രട്ടറി കെ രാജേഷ്, പി കെ ബാലൻ, ഇ ജെ കുര്യാക്കോസ്, സി കെ ഹംസ, അഡ്വ. സാജൻ കുന്നത്ത്, ഡയസ് കോക്കാട്ട് എന്നിവർ സംസാരിച്ചു.കെ ജെ തോമസ് കട്ടയ്ക്കൻ അധ്യക്ഷനായി.

error: Content is protected !!