KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൊൻകുന്നത്ത് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു, രണ്ടുപേരുടെ നില ഗുരുതരം ..

പൊൻകുന്നം: പി.പി.റോഡിൽ കൊപ്രാക്കളം ജങ്ഷനിലുണ്ടായ ഓട്ടോറിക്ഷയും ജീപ്പും കൂട്ടിയിച്ച് ഓട്ടോയാത്രക്കാരായ മൂന്നുപേർ മരിച്ചു. തിടനാട് മഞ്ഞാങ്കൽ തുണ്ടത്തിൽ ആനന്ദ്(24), പള്ളിക്കത്തോട് അരുവിക്കുഴി സ്വദേശികളായ വിഷ്ണു, ശ്യാംലാൽ എന്നിവരാണ് മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന അരുവിക്കുഴി ഓലിക്കൽ അഭിജിത്ത്(23), അരീപ്പറമ്പ് കളത്തിൽ അഭിജിത്ത്(18) എന്നിവരെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിടനാട് സ്വദേശിയായ ആനന്ദ് കൊടുങ്ങൂരിലെ ഭാര്യവീട്ടിലായിരുന്നു താമസം. ഓട്ടോയിലുണ്ടായിരുന്നവർ സ്വകാര്യബസ് ജീവനക്കാരാണ്. ബുധനാഴ്ച രാത്രി 10.30-നായിരുന്നു അപകടം. ഓട്ടോറിക്ഷ പൊൻകുന്നത്ത് നിന്ന് കൂരാലിഭാഗത്തേക്ക് പോകുകയായിരുന്നു. എതിരെ വന്ന ജീപ്പ് ദിശ തെറ്റി വന്നു ഇടിക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇളങ്ങുളം സ്വദേശിയുടേതാണ് അപകടത്തിനിടയാക്കിയ ജീപ്പ്. മൂന്നുപേരുടെയും മൃതദേഹങ്ങൾ കാഞ്ഞിരപ്പള്ളി ജനറൽആശുപത്രി മോർച്ചറിയിൽ.

error: Content is protected !!