KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലിയിൽ ഫലസ്തീൻ ഐക്യദാർഢ്യ സദസ്സ് നടത്തി

എരുമേലി : യുദ്ധം മൂലം ദുരിതത്തിലായ ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ എരുമേലി മേഖല ഫലസ്തീൻ ഐക്യദാർഢ്യ സദസ്സ് നടത്തി. ഫലാഹി ഈരാറ്റുപേട്ട ഫലസ്തീൻ ഐക്യദാർഢ്യ പ്രഖ്യാപന സദസ്സ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു.

മേഖലാ പ്രസിഡന്റ് ഹാജി ഹബീബ് മുഹമ്മദ് മൗലവിയുടെ അധ്യക്ഷതയിൽ കൂടിയ സദസ്സിൽ മുഹമ്മദ് സ്വാബിർ മൗലവി, എം എച്ച് എം ത്വാഹാ മൗലവി, എം എ അബ്ദുസ്സലാം മൗലവി, ഹനീഫ മൗലവി, വി കെ അബ്ദുൽ കരീം മൗലവി, മുഹമ്മദ് സബീർ മൗലവി, മുഹമ്മദ് റിയാസ് മൗലവി, cമുഹമ്മദ് ഷെഫീഖ് മൗലവി, നൗഷാദ് മൗലവി, അബ്ദു ഷുക്കൂർ മൗലവി, മുഹമ്മദ് റഫീഖ് മൗലവി, അബ്ദുസ്സലാം മൗലവി, ബാദുഷ ബദരി തുടങ്ങിയവർ സംസാരിച്ചു.

error: Content is protected !!