KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലിയിൽ അജ്ഞാത വാഹനം ഇടിച്ച് അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

എരുമേലി : ജോലി കഴിഞ്ഞു വീട്ടിലേക്കു ബൈക്കിൽ പോകുന്നതിനിടെ വഴിയിൽ വെച്ച് വാഹനം ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുക്കൂട്ടുതറ ഓലക്കുളം കുളമാന്‍കുഴി കെ ജെ ചാക്കോയുടെ മകന്‍ കെ സി ലിബിന്‍ ( 28 ) ആണ് മരിച്ചത്.

സംസ്‌ക്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 ന് വെണ്‍കുറിഞ്ഞി ആംഗ്ലിക്കന്‍ സഭ സെമിത്തേരിയില്‍ നടക്കും. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ എരുമേലി- മുക്കൂട്ടുതറ റോഡിൽ മണിപ്പുഴ തൂങ്കുഴിപ്പടിയില്‍ വെച്ചായിരുന്നു അപകടം. വെച്ചുച്ചിറയിൽ സ്വകാര്യ സ്ഥാപനത്തിൽ നിന്നും ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.

റോഡരികിൽ അബോധാവസ്ഥയില്‍ കിടന്ന ലിബിനെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് എരുമേലി സർക്കാർ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. ഞായറാഴ്ച രാവിലെ ആണ് മരണപ്പെട്ടത്. ഇടിച്ച വാഹനം കണ്ടെത്താൻ സമീപ പ്രദേശത്തെ സി സി ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് എരുമേലി പോലിസ് അറിയിച്ചു. ആര്യയാണ് മരിച്ച ലിബിന്റെ ഭാര്യ . എട്ട് മാസം പ്രായമുള്ള മകളുണ്ട്.

error: Content is protected !!