KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വോളിബോൾ പരിശീലന ക്യാംപിന് സമാപനം

കാഞ്ഞിരപ്പള്ളി ∙ മൈക്ക സ്കൂളിൽ സമ്മർ കോച്ചിങ് ക്യാംപിന്റെ ഭാഗമായി നടത്തിയ വോളിബോൾ പരിശീലന ക്യാംപിന് സമാപനമായി. റിട്ട.എസ്പിയും മുൻ ഇന്ത്യൻ വോളിബോൾ താരവുമായ അബ്ദുൽ റസാഖ്, സ്പോർട്സ് കൗൺസിൽ കോച്ച് നവാസ് വഹാബ്, ഇർഫാൻ റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് 52 കുട്ടികൾക്കു പരിശീലനം നൽകിയത്. സമാപന സമ്മേളനം അർജുന അവാർഡ് ജേതാവ് ജി.ഇ.ശ്രീധർ ഉദ്ഘാടനം ചെയ്തു.

മൈക്ക വോളി ക്ലബ് പ്രസിഡന്റ് മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു.

ക്ലബ് രക്ഷാധികാരി പി.എസ്.അബ്ദുൽ റസാഖ്, സെക്രട്ടറി എം.എം.അൻസാരി, ടി.എ.സിറാജുദ്ദീൻ, പി.എ.ഷംസുദീൻ, റഫീഖ് ഇസ്മായിൽ, പി.എ.ലൈല, പി.എസ്.അൻസാരി, മാനുവൽ, മുഹമ്മദ് മൻസൂർ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!