KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കെഎസ്ആർടിസി ബസ് വഴി വിലങ്ങിയെന്ന്; ഓട്ടോറിക്ഷ കുറുകെയിട്ട് ഡ്രൈവർ

വാഴൂർ ∙ കെഎസ്ആർടിസി ബസ് ഓട്ടോയെ വിലങ്ങിയെന്ന തർക്കവുമായി ഓട്ടോ ഡ്രൈവർ. അരമണിക്കൂർ ബസ് യാത്ര തടസ്സപ്പെട്ടു. ഇന്നലെ ഉച്ചകഴിഞ്ഞു 3.30നു ദേശീയപാത 183ൽ വാഴൂർ ചെങ്കലിലായിരുന്നു സംഭവം. പൊലീസ് എത്തി ഓട്ടോഡ്രൈവർ വിഴിക്കത്തോട് സ്വദേശി വിജീഷിനെ കസ്റ്റഡിയിൽ എടുത്തു.

കമ്പത്തുനിന്നു കോട്ടയത്തേക്ക് വന്ന ബസിന്റെ മുൻപിൽ ഇൻഡിക്കേറ്റർ ഇട്ട് ഏറെ നേരം റോഡിന് നടുവിലൂടെ ഓട്ടോ ഓടിക്കുകയായിരുന്നു. ഹോൺ മുഴക്കിയിട്ടും കടന്നു പോകാൻ അവസരം കൊടുക്കാതെ ബസിന്റെ മുൻപിൽ ഓട്ടോ യാത്ര തുടർന്നു. വാഴൂരിലെ റബർ ഫാക്ടറിയുടെ മുൻപിൽ എത്തിയപ്പോൾ ഓട്ടോ റോഡിനു കുറുകെ ബസിന്റെ മുൻപിലായി വിലങ്ങിയിട്ടു അസഭ്യ വർഷവുമായി ഓട്ടോഡ്രൈവർ ഇറങ്ങി. ബസ് കടത്തിവിടാൻ യാത്രക്കാരും ജീവനക്കാരും ആവശ്യപ്പെട്ടിട്ടും കൂട്ടാക്കിയില്ല. തുടർന്നാണ് പൊലീസിനെ അറിയിച്ചത്.

error: Content is protected !!