KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ; ബൈക്ക് യാത്രികനായ വയോധികൻ മരിച്ചു.

എരുമേലി : കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്കിൽ സഞ്ചരിച്ച വയോധികൻ മരണപെട്ടു.. തിരുവനന്തപുരം കരിമ്പിൻകോട് ഊരാളിക്കോണം ബഷിറുദീൻ (74) ആണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി ഏഴിന് എരുമേലിക്ക് അടുത്ത് കൊരട്ടി ഷാപ്പ് ഭാഗത്ത്‌ റോഡിൽ വെച്ചായിരുന്നു അപകടം. ഗുരുതര പരിക്കുകളോടെ റോഡിൽ തെറിച്ചു വീണ ബഷുറുദീനെ എരുമേലി പോലിസ് എത്തിയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ രാത്രി 11 മണിയോടെ മരണപ്പെടുകയായിരുന്നു.

നെടുങ്കണ്ടം സ്വദേശികൾ സഞ്ചരിച്ച കാറുമായാണ് ബൈക്ക് ഇടിച്ചത്. കാർ യാത്രക്കാർക്ക് കാര്യമായ പരിക്കില്ല. കാഞ്ഞിരപ്പള്ളിയിൽ ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ശേഷം തിരികെ കട്ടപ്പനയ്ക്ക് പോകുകയായിരുന്നു കാർ യാത്രയ്ക്കാർ. കാഞ്ഞിരപ്പള്ളിയിലെ ബന്ധു വീട്ടിൽ എത്തിയതായിരുന്നു ബഷിറുദീൻ.

error: Content is protected !!