KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി രൂപത വിശ്വാസജീവിത പരിശീലന വർഷം ഉദ്ഘാടനം ചെയ്തു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയിലെ വിശ്വാസ ജീവിത പരിശീലന വര്‍ഷം 2024-2025 രൂപതാദ്ധ്യക്ഷൻ മാർ ജോസ് പുളിക്കൽ കത്തീഡ്രൽ പള്ളിയിൽ വച്ച് മെയ് 26ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടനത്തോടനുബന്ധിച്ച് കത്തീഡ്രല്‍ പള്ളിയില്‍ മാര്‍ ജോസ് പുളിക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി. ദീപം തെളിച്ച് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചതിനുശേഷം അധ്യാപകര്‍ തിരിതെളിച്ച് പ്രതിജ്ഞ എടുത്തു.

ആര്‍ച്ച് പ്രീസ്റ്റ് ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍, രൂപതാ വിശ്വാസ ജീവിത പരിശീലന കേന്ദ്രം ഡയറക്ടര്‍ ഫാ. ഫിലിപ്പ് വട്ടയത്തില്‍, ഫാ. ജോസഫ് ആലപ്പാട്ടുകുന്നേല്‍, ഫാ. ജേക്കബ് ചാത്തനാട്ട്, ഫാ.ജോര്‍ജ് കുഴിപ്പള്ളില്‍, ശ്രീ ജോസഫ് മാത്യു പതിപ്പള്ളില്‍, ബ്രദര്‍ തോമസ് കണ്ടത്തില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

error: Content is protected !!