KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വിദ്യാർഥിക്ക് അനുമോദനം

എരുമേലി ∙ ചെറിയ വാഷിങ് മെഷീൻ കണ്ടുപിടിത്തം നടത്തി ശ്രദ്ധനേടിയ കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജ് വിദ്യാർഥി സെബിൻ സജിയെ കോൺഗ്രസ് പാണപിലാവ് ബൂത്ത് കമ്മിറ്റി അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജിജിമോൾ സജി ഉദ്ഘാടനം ചെയ്തു. വി.ടി.മാത്യു വെമ്പാല, അനീഷ് പുരയിടത്തിൽ, ബിനു നിരപ്പേൽ, മനോജ് കളത്തുപറമ്പിൽ, റോണി തറപ്പേൽ, ഷിജോ മോൻ ചെറുവാഴകുന്നേൽ, ശശി ആചാരി മുട്ടത്തുകുന്നേൽ, ജോയി തേക്കിൻകൂട്ടത്തിൽ, സിബി നെടിയമുറിയിൽ, മോൾസി വെമ്പാലയിൽ, ഷാജി നെടുംതകിടിയിൽ, ബിൻസ് കുഴിക്കാട്ട്, രാജേന്ദ്രൻ കാവുങ്കൽ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!