റോഡിന്റെ ശോച്യാവസ്ഥ: പ്രതിഷേധ യോഗം ഇന്ന് കാരിത്തോട് – ചേനപ്പാടി റോഡ് തകർന്നു

എരുമേലി ∙ കാരിത്തോട് – ചേനപ്പാടി റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് ഇന്നു 4ന് കാരിത്തോട് ജംക്‌ഷനിൽ നാട്ടുകാർ പ്രതിഷേധയോഗം ചേരും. ആയിരക്കണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡ് പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴികളുമായി കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. എരുമേലി കെഎസ്ആർടിസി ബസ്‌ സ്റ്റാൻഡിനു സമീപത്തുനിന്ന് ആരംഭിക്കുന്ന ഈ റോഡിൽ ഒട്ടേറെ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. എത്രയും വേഗം കുഴികൾ അടച്ച് ഗതാഗതയോഗ്യമാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

error: Content is protected !!