KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പെരുമഴ : വെള്ളത്തിൽ മുങ്ങി എരുമേലി മേഖലയിലെ പാലങ്ങൾ.

എരുമേലി : കനത്ത മഴയിൽ എരുമേലിയിൽ ശബരിമല പാതയിലെ ഗതാഗതം തടസപ്പെട്ടു. പമ്പാ, അഴുത നദികൾ കരകവിഞ്ഞു. മണിമലയാറിൽ തീരങ്ങൾ വെള്ളത്തിലായി. പമ്പയാറിലെ കുറുമ്പൻമുഴി, അറയാഞ്ഞിലിമണ്ണ് പാലങ്ങൾ മണിക്കൂറുകളോളം വെള്ളത്തിനടിയിലായി. മണിമലയാറിലെ പഴയിടം കോസ്‌വേ പാലത്തിൽ വെള്ളം നിറഞ്ഞൊഴുകി. അഴുത നദിയിൽ മൂക്കൻപെട്ടി പാലത്തിലും വെള്ളം കയറി. ഉച്ചയോടെ മഴ ശമനമായപ്പോൾ ആണ് പാലങ്ങളിൽ ഗതാഗതം സുഗമമായത്. എന്നാൽ വീണ്ടും മഴ തുടരുന്നത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

error: Content is protected !!