KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വയനാട് ദുരന്തം : ബ്ലോക്ക് പഞ്ചായത്ത് അഞ്ചു ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി

കാഞ്ഞിരപ്പളളി : പ്രക്യതി ദുരന്തത്തില്‍ അകപ്പെട്ട വയനാട് ജനതയ്ക്ക് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം രൂപ നല്‍കി. ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ വെച്ച് നടന്ന ചടങ്ങളില്‍ ഗവണ്‍മെന്‍റ് ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷിന്‍റെ പക്കല്‍ നിന്നും സംഭാവന ഏറ്റുവാങ്ങി.

സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ മോഹനന്‍ റ്റി.ജെ, ഷക്കീല നസീര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോഷി മംഗലം, ജോളി മടുക്കക്കുഴി, സാജന്‍ കുന്നത്ത്, ഡാനി ജോസഫ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഫൈസല്‍.എസ്, ജോയിന്‍റ് ബി.ഡി.ഒ റ്റി.ഇ സിയാദ്, മറ്റ് ഓഫീസ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!