KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വയനാട് ദുരിതാശ്വാസഫണ്ടുമായി കുട്ടിക്കർഷകർ..

വിഴിക്കിത്തോട് : പി. വൈ. എം. എ ലൈബ്രറിയുടെ കുട്ടിക്കർഷകർ വയനാട് ദുരിതത്തിൽ കഷ്ടപ്പെടുന്നവരെ സഹായിക്കാൻ മുന്നിട്ടിറങ്ങി ഫണ്ട്‌ സമാഹരണം നടത്തി. ആയിരം രൂപ ലക്ഷ്യമിട്ട് രംഗത്തിറങ്ങിയ കൊച്ചുകൂട്ടുകാർ 15000 രൂപ സമാഹരിച്ചു. കുട്ടിക്കർഷകർ സംഘടിപ്പിച്ച ഫണ്ട്‌ ജില്ലാലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ബാബു കെ ജോർജ് ഏറ്റുവാങ്ങി.

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ജോളി മടുക്കക്കുഴി സമ്മേളനം ഉദ്‌ഘാടനം ചെയ്തു.പി. വൈ. എം. എ കുട്ടിക്കർഷക ഗ്രൂപ്പ് പ്രസിഡന്റ്‌ ഡോൺ സാജു അദ്ധ്യക്ഷനായിരുന്നു. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ്‌ കെ. ആർ. മന്മദൻ,ടി. പി.രാധാകൃഷ്ണൻ നായർ, കെ. കെ.പരമേശ്വരൻ, കെ. ബി. സാബു, ഷാജി. എം. എസ് ദേവാനന്ദന, അമൃതേഷ് രാജ്, അലൻ ബിജു
ടി.കെ.രാമചന്ദ്രൻ നായർ, വത്സമ്മജോസ് , എൽസമ്മ തോമസ് എന്നിവർ പ്രസംഗിച്ചു.

error: Content is protected !!