ജവഹർ ബാൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളിയിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി
കാഞ്ഞിരപ്പള്ളി : ജവഹർ ബാൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി വെച്ച് നടത്തിയ സ്വാതന്ത്ര്യദിനാഘോഷവും ചിത്രരചന മത്സരത്തിൽ വിജയിച്ച കുട്ടികൾക്കുള്ള സമ്മാനദാന വിതരണവും നടന്നു. ജവഹർ ബാൽ മഞ്ച് ജില്ലാ ചെയർമാൻ ജെനിൻ ഫിലിപ്പ് പതാക ഉയർത്തി ജില്ലാ പ്രോഗ്രാം കോഡിനേറ്റർ രെഞ്ചു തോമസിന്റെ അധ്യക്ഷതയിൽ നടന്ന യോഗം കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴക്കൻ എക്സ് എംഎൽഎ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
സ്വാതന്ത്ര്യ സമരത്തെപ്പറ്റിയും അതിന് നേതൃത്വം നൽകിയ ധീര ദേശാഭിമാനികളെപറ്റിയും. അവർ നടത്തിയ ത്യാഗോജ്വലമായ പോരാട്ടത്തിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യമാണ് നാം ഇന്ന് അനുഭവിക്കുന്നത്. ജവഹർ ബാൽ മഞ്ച് പോലെയുള്ള സംഘടനകൾ വഴി ഇന്ത്യൻ സ്വാതന്ത്ര്യത്തെ പറ്റി കൂടുതൽ മനസ്സിലാക്കാൻ സാധിക്കട്ടെ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ഭാരവാഹികളായ ഷിൻസ് പീറ്റർ, പ്രൊഫസർ റോണിക്ക് ബേബി, ജോബിൻ ജേക്കബ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് പി ജിരാജ്, ജില്ലാ കോഡിനേറ്റർ എം കെ ഷമീർ, കെഎസ്‌യു ജില്ലാ പ്രസിഡണ്ട് കെ എ നൈസാം, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിബു ഷൗക്കത്ത്, ജില്ലാ കോഡിനേറ്റർ മാരായ ബിജി സണ്ണി, ലിന്റ്റു ഈഴം കുന്നേൽ, വിവേക്. പി, ഷീജ ബിനു, ബിബിമോൻ ജോസഫ്, ജിനോ കാവാലം, അൻവർ പുളിമൂട്ടിൽ, ഫൈസൽ മഠത്തിൽ, സന്തോഷ് മണ്ണനാനിയിൽ ഫസിലി കൊട്ട വാതുക്കൽ, സുനിൽ ഉപ്പൂട്ടിൽ, തുടങ്ങിയവർ പ്രസംഗിച്ചു .