KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വയനാടിന് കൈത്താങ്ങായി കാഞ്ഞിരപ്പള്ളി പഞ്ചായത്ത്

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ യൂണിറ്റുകളിൽ നിന്നും വയനാടിന് കൈത്താങ്ങായി സമാഹരിച്ച 4,51171(നാല് ലക്ഷത്തി അൻപത്തി ഒരായിരത്തി ഒരുനൂറ്റി എഴുപത്തി ഒന്ന് ) രൂപയുടെ ചെക്ക് CDS ചെയർ പേഴ്സൺ ദീപ്തി ഷാജിയും , ഹരിത കർമ സേനഅംഗങ്ങൾ സ്വരൂപിച്ച 10,000 രൂപയുടെ ചെക്ക് കൺസോർഷ്യം ഭാരവാഹികളായ സുധാ രാജനും, ശരണ്യയും അംഗങ്ങളും ചേർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.ആർ തങ്കപ്പന് കൈമാറി.

ചടങ്ങിൽ വൈസ് പ്രസിഡന്റ് സുമി ഇസ്മായിൽ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വി.എൻ. രാജേഷ്, ഗ്രാമപഞ്ചായത്തംഗങ്ങളായ അനീറ്റ് P ജോസ്, മഞ്ജു മാത്യു, അസിസ്റ്റന്റ് സെക്രട്ടറി ഷാജി PM, VEO സോണി എന്നിവർ പങ്കെടുത്തു.

error: Content is protected !!